കേരളത്തിൽ റെയിൽവേയുടെ വക 20,000 കോടിയുടെ പദ്ധതികൾ, ഭൂമിയേറ്റെടുക്കലിലെ തടസം മാറ്റണമെന്നും അശ്വിനി വൈഷ്ണവ്; പാലക്കാട് ഡ‍ിവിഷൻ വേർപ്പെടുത്തലിൽ പിന്മാറ്റമില്ല?

കേരളത്തിൽ റെയിൽവേ വികസനത്തിനായി 20,000 കോടി രൂപയിലധികം വിലമതിക്കുന്ന പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നത് പദ്ധതികളുടെ പൂർത്തീകരണത്തിന് ഇപ്പോഴും പ്രധാന തടസ്സമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആവശ്യമായ ആകെ 618 ഹെക്ടർ ഭൂമിയിൽ 78 ഹെക്ടർ (13 ശതമാനം) മാത്രമാണ് ഇതുവരെ ഏറ്റെടുക്കാനായത്. ഭൂമിയേറ്റെടുക്കലിനായി റെയിൽവേ 1,976 കോടി രൂപ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും, അങ്കമാലി-ശബരിമല പാത, എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ, ഷൊർണൂർ-വള്ളത്തോൾ പാത ഇരട്ടിപ്പിക്കലുകൾ എന്നിവ ഭൂമി ലഭിക്കാത്തതിനാൽ വൈകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ റെയിൽവേ വികസനം സംബന്ധിച്ച് എം.പിമാരുമായും മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചർച്ച നടത്തിയതായി മന്ത്രി എക്സിൽ കുറിച്ചു. സംസ്ഥാനത്തുടനീളം 9 മൾട്ടി-ട്രാക്കിങ്, പുതിയ പാതകൾ, 145 മേൽപ്പാലങ്ങളും അടിപ്പാതകളും, 19 സ്റ്റേഷൻ നവീകരണ പദ്ധതികൾ എന്നിവ പുരോഗമിക്കുകയാണ്. കൂടാതെ യാത്രാശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് പ്രധാന സെക്ഷനുകളിലായി 800 കിലോമീറ്ററിലധികം ദൂരത്തിൽ മൂന്നും നാലും പാതകൾ നിർമിക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ടുകൾ (DPR) തയ്യാറാക്കിവരികയാണ്. ഇതിനുപുറമെ, പാലക്കാട് ഡിവിഷനിൽനിന്ന് വേർപ്പെടുത്തി മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാക്കാനുള്ള തീരുമാനം മാറ്റില്ലെന്ന സൂചനയും മന്ത്രി നൽകി.

സംസ്ഥാനത്ത് റെയിൽവേ ശൃംഖല വലിയ രീതിയിൽ വികസിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 12 വർഷത്തിനിടയിൽ 100 ശതമാനം റെയിൽവേ വൈദ്യുതീകരണം കൈവരിച്ചെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 4,786 കോടി രൂപ ചെലവിൽ 145 റോഡ് മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം നടക്കുന്നുണ്ട്. എന്നാൽ ഭൂമി ഏറ്റെടുക്കൽ, അലൈൻമെന്റ് അന്തിമമാക്കൽ, ഏജൻസികളെ ചുമതലപ്പെടുത്തൽ എന്നിവയിലെ കാലതാമസം കാരണം ഇതിൽ 52 പദ്ധതികളുടെ നിർമാണം വൈകുകയാണെന്നും അദ്ദേഹം അറിയിച്ചു.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 3,111 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 35 സ്റ്റേഷനുകളാണ് പുനർവികസിപ്പിക്കുന്നത്. ഇതിൽ ചാലക്കുടി, ചങ്ങനാശ്ശേരി, ഗുരുവായൂർ, ഷൊർണൂർ, തൃപ്പൂണിത്തുറ ഉൾപ്പെടെ 16 സ്റ്റേഷനുകളുടെ പുനർവികസനം ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.

20,000 Crore Railway Projects Underway in Kerala; Land Acquisition Remains Major Obstacle, Says Railway Minister After Talks with CM VD Satheesan

More Stories from this section

family-dental
witywide