കിഴക്കൻ ജപ്പാനിൽ ശക്തമായ ഭൂകമ്പം; ടോക്കിയോയിൽ ഉൾപ്പെടെ 23 പേർക്ക് പരിക്ക്, വിമാന, ട്രെയിൻ സർവ്വീസുകൾ തടസ്സപ്പെട്ടു

ടോക്കിയോ: കിഴക്കൻ ജപ്പാനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 23 പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നെങ്കിലും സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ടോക്കിയോയ്ക്ക് വടക്കുകിഴക്കുള്ള തെക്കൻ ഇബരാക്കി പ്രവിശ്യയിൽ, ഭൂമിക്കടിയിൽ ഏകദേശം 70 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ഭൂകമ്പം ഉണ്ടായത്. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നതിനിടയിൽ വീണും, വീട്ടുപകരണങ്ങൾ തലയിൽ തട്ടിയുമാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഭൂകമ്പത്തെത്തുടർന്ന് ടോക്കിയോയിലെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ഭൂഗർഭ ജലസംഭരണി പൈപ്പ് പൊട്ടി റോഡുകളിൽ വെള്ളം ഉയരുകയും ചെയ്തു. ടോക്കിയോയിലെ പ്രധാന വിമാനത്താവളമായ നരിതയിലേക്കുള്ള ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള റെയിൽ ഗതാഗതം മണിക്കൂറുകളോളം വൈകിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മേഖലയിലെ ആണവനിലയങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് ജപ്പാൻ ആണവ നിയന്ത്രണ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിൽ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

5.9-magnitude quake rattles eastern Japan, tremors felt in Tokyo

More Stories from this section

family-dental
witywide