ലോകകപ്പിൽ ജപ്പാൻ്റെ ആധിപത്യം; ട്യുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു

മെക്സിക്കോ സിറ്റി: ലോകകപ്പിൽ ട്യുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ജപ്പാൻ. തുടക്കംമുതൽ ഒടുക്കംവരെ ജപ്പാൻ്റെ ആധിപത്യമായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ജപ്പാൻ, രണ്ടാം പകുതിയിലും രണ്ട് ഗോളുകൾ കൂടി സ്കോർ ചെയ്തു. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡെടുത്തു.

കോച്ച് ഹാജിമെ മൊറിയാസുവിൻ്റെ 3-4-3 ഫോർമേഷനിൽ ജപ്പാൻ താരങ്ങൾ കളം നിറഞ്ഞു കളിച്ചതോടെ ട്യുണീഷ്യൻ നിര ശരിക്കും കാഴ്ചക്കാരായി മാറി. രണ്ടാം പകുതിയിൽ ട്യുണീഷ്യ ചില മാറ്റങ്ങളോടെ പ്രതിരോധം ശക്തമാക്കാൻ ശ്രമിച്ചു. 50-ആം മിനിറ്റിൽ ഹാനിബാലിന് ട്യുണീഷ്യയുടെ ആദ്യ മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാൻ താരത്തിന് കഴിഞ്ഞില്ല. ജപ്പാൻ്റെ വേഗമേറിയ കളിശൈലിക്ക് മുന്നിൽ ട്യുണീഷ്യക്ക് പിടിച്ചുനിൽക്കാനായില്ല. ജപ്പാൻ നാലാമത്തെയും ഗോൾ നേടിയതോടെ ട്യുണീഷ്യയുടെ പരാജയം പൂർത്തിയാക്കി.

Japan dominates World Cup; beats Tunisia 4-0

More Stories from this section

family-dental
witywide