
മുംബൈ: വിദ്യാർത്ഥികളുടെ പോരാട്ടം ഒടുവിൽ ലക്ഷ്യത്തിലെത്തിയതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്കായി തെരുവിൽ സമരം ചെയ്ത തൻ്റെ മകൻ ഇനി സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും അഭിജിത് ദീപ്കെയുടെ മാതാവ് അനിത ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനിത ദീപ്കെ.
“എനിക്ക് അതിയായ സന്തോഷമുണ്ട്… മകനെയോർത്ത് ഏറെ അഭിമാനം തോന്നുന്നു… പ്രക്ഷോഭത്തിനിടയിൽ അവന് മർദ്ദനമേറ്റപ്പോൾ ഞാൻ പേടിച്ചു. അവന് എന്ത് സംഭവിക്കുമെന്നോർത്ത് ഞാൻ എപ്പോഴും ആകുലപ്പെട്ടിരുന്നു… അവർ അവന്റെ മുഖത്തടിച്ചു. അതറിഞ്ഞപ്പോൾ മനസ്സ് തകർന്നുപോയി. എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല, പുലർച്ചെ മൂന്നും നാലുമണി വരെ ഉണർന്നിരിക്കാറുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. ഞങ്ങൾ രണ്ടുപേരുടെയും വിശപ്പും ഉറക്കവും നഷ്ടപ്പെട്ടു. ജൂൺ 7 മുതൽ വീട്ടിൽ ഒന്നും ചെയ്യാൻ മനസ്സ് അനുവദിച്ചിരുന്നില്ല… അവൻ വളരെ വലിയൊരു കാര്യമാണ് ചെയ്തുതീർത്തത്… അവൻ ഇപ്പോഴും വളരെ ചെറിയ കുട്ടിയാണ്, എന്നിട്ടും ഈ ചെറുപ്രായത്തിൽ അവൻ ഇത്രയും വലിയൊരു കാര്യം നേടിയെടുത്തു.” എന്ന് അനിത ദീപ്ക പറഞ്ഞു.
നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ, ജൂൺ മാസത്തിൽ വിദേശത്തുനിന്ന് ഇന്ത്യയിലെത്തി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതുമുതൽ മകന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയിലായിരുന്നു കുടുംബം. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിൽ ധർമ്മേന്ദ്ര പ്രധാൻ പദവിയൊഴിഞ്ഞത് വിദ്യാർത്ഥികളുടെയും ജനകീയ കൂട്ടായ്മകളുടെയും വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നതെന്നും പ്രതിഷേധത്തിൽ മകൻ്റെ ഇടപെടലിൽ സന്തോഷമുണ്ടെന്നും അനിത ദീപ്ക കൂട്ടിച്ചേർത്തു.
Abhijit Dipke’s mother, Anita Dipke, shared her deep emotional distress and pride after her son led the Cockroach Janta Party protests in New Delhi, which resulted in Education Minister Dharmendra Pradhan’s resignation









