അഭിറാം കൊലക്കേസ്: ഒന്നാം പ്രതിയായ 17കാരന് കുറ്റവാളിയുടെ മാനസികാവസ്ഥയെന്ന് ഡോക്ടറുടെ റിപ്പോർട്ട്; ജാമ്യാപേക്ഷ തള്ളി ജെജെ ബോർഡ്, വിചാരണയ്ക്ക് പ്രശ്നമില്ല

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസികാവസ്ഥയാണ് പ്രതിക്കുള്ളതെന്ന കൗൺസിലിംഗ് നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പ്രതിക്ക് വിചാരണ നേരിടുന്നതിന് മാനസിക തടസ്സങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡും വ്യക്തമാക്കി; പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷമാണ് സംഘം റിപ്പോർട്ട് സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്തയാളെന്ന ആനുകൂല്യം നൽകി ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും മെഡിക്കൽ റിപ്പോർട്ടും ശരിവെച്ചാണ് ബോർഡ് ജാമ്യം നിഷേധിച്ചത്. കൗൺസിലിംഗിലൂടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നതെന്നും, അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള അടിയേറ്റാണെന്നും കണ്ടെത്തി.

തർക്കത്തിനിടയിൽ തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി അടിച്ച ശേഷം ബോധം നശിച്ച നിലയിൽ ഉപേക്ഷിച്ച് പുറത്തുപോയി കൂട്ടാളി ഒമറിനെ വിളിച്ച് പ്രതി മടങ്ങിയെത്തിയെന്നാണ് വിവരം. അർധബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തിയ ശേഷം ഇരുവരും ചേർന്ന് ബെൽറ്റ് മുറുക്കിയും മറ്റും കൊലപ്പെടുത്തുകയായിരുന്നു; സ്ഥലത്ത് നടത്തിയ തെളിവെടുപ്പിൽ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച തേങ്ങയും കണ്ടെത്തി.

ഒന്നാം പ്രതിയുടെ മുൻ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പത്തിലായതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. സുഹൃത്തിനെ ആക്രമിക്കാനായി പെൺസുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്; സുഹൃത്ത് വരാതിരുന്നതിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Abhiram Murder Case: Juvenile Justice Board Rejects Bail Plea of 17-Year-Old Accused, Cites Adult-Like Mindset

More Stories from this section

family-dental
witywide