അമിത് ഷാ പാർലമെന്റിലെത്താൻ ഭയക്കുന്നു, വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നു, ‘ഇഡിയറ്റ്’ ഉദാഹരണവുമായി രാഹുൽ ഗാന്ധി, സഭയിൽ തർക്കം

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്താൻ ഭയപ്പെടുന്നുവെന്നും പാർലമെന്റിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരെ പ്രതിഷ്ഠിച്ച് അവർ പരീക്ഷകളെ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കുന്നതിലൂടെ പ്രധാൻ അല്ല, മറിച്ച് ആർഎസ്എസ് ആണ് വിദ്യാഭ്യാസ മന്ത്രാലയത്തെ നിയന്ത്രിക്കുന്നത് എന്നും, തെരുവിൽ ഇറങ്ങിയ യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജന്ദർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും സിജെപി സമരത്തിലുള്ള വിദ്യാർത്ഥികളുമായി സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞു. സംഭാഷണത്തിനിടെ തങ്ങളെ ബഹുമാനിക്കാത്തവരെ എന്ത് വിളിക്കുമെന്ന് ചോദിച്ചപ്പോൾ ഒരു പെൺകുട്ടി ‘ഇഡിയറ്റ്’ എന്ന് മറുപടി നൽകിയതായി രാഹുൽ ചൂണ്ടിക്കാട്ടി. പരാമർശത്തിന് പിന്നാലെ ഭരണപക്ഷം സഭയിൽ കടുത്ത ബഹളം വയ്ക്കുകയും രാഹുൽ ഗാന്ധി മര്യാദകെട്ട വർത്തമാനം പറയുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആരോപിക്കുകയും ചെയ്തു.

താൻ ആരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നും കുട്ടിയുടെ വികാരമാണ് പങ്കുവെച്ചതെന്നും രാഹുൽ വിശദീകരിച്ചു. ചില ‘ഇഡിയറ്റുകൾ’ തങ്ങളാണ് ദൈവമെന്ന് കരുതുന്നുണ്ടെന്നും ബഹളം വെക്കുന്ന ഭരണപക്ഷാംഗങ്ങളെ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം, ഭാഷയിൽ മര്യാദ പാലിക്കണമെന്നും പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് ഓർക്കണമെന്നും കിരൺ റിജിജു തിരിച്ചടിച്ചു. തുടർന്ന്, സഭയിലെ നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാമെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു.

Amit Shah Fears Coming To Parliament, RSS Snatching Soul Of Indian Education System: Rahul Gandhi

More Stories from this section

family-dental
witywide