
ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടിയാണ് തിരഞ്ഞെടുത്തത്. മൂന്നാം ഊഴത്തിലാണ് ഇദ്ദേഹത്തിന് മേൽശാന്തിയാകാനുള്ള അവസരം ലഭിക്കുന്നത്.
വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കുമ്പോൾ പുതിയ മേൽശാന്തി ചുമതലയേൽക്കും. അടുത്ത ഒരു വർഷക്കാലം സന്നിധാനത്ത് തങ്ങി പൂജാദികാര്യങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകും. തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് അരീക്കര സുബ്രഹ്മണ്യൻ. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് വടകര സ്വദേശിയായി എ.ദാമോദരൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു.
Areekkara Subrahmanyan Namboothiri has been selected as the new Melshanti of Sabarimala.










