ശബരിമല സ്വര്‍ണക്കൊള്ള; സമയപരിധി ഇന്നവസാനിക്കാനിരിക്കെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാതെ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ അന്തിമറിപ്പോര്‍ട്ട് തയാറാക്കാതെ എസ്‌ഐടി . ഒരു ഫോറന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും.

കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും എജിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മറുപടി ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. മുന്‍ ദേവസ്വം അധികൃതരടക്കം 15 പേര്‍ പ്രതികളായ ഈ കേസില്‍ 13 പേര്‍ക്കെതിരേയും കുറ്റപത്രം നല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. എന്നാല്‍, എസ്ഐടി പ്രോസിക്യൂഷന്‍ അനുമതി പോലും തേടാതിരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.

Sabarimala gold heist: SIT fails to prepare final report as deadline expires today.

More Stories from this section

family-dental
witywide