റഷ്യയിലെ ടാറ്റർസ്ഥാനിൽ യുക്രൈൻ ഡ്രോൺ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ ടാറ്റർസ്ഥാനിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. 75 പേർക്ക് പരിക്കേറ്റു. യുക്രൈനിൽ റഷ്യയുടെ സമ്പൂർണ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ആക്രമണങ്ങളിലൊന്നാണിതെന്നാണ് റിപ്പോർട്ട്. യുക്രൈൻ അതിർത്തിയിൽ നിന്ന് 1,100 കിലോമീറ്ററിലേറെ അകലെയുള്ള നിഷ്നെകാംസ്ക് നഗരത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കീവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിഷ്നെകാംസ്കിലെ ടാനെകോ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ആക്രമണമുണ്ടായതായി യുക്രൈൻ സായുധസേന സ്ഥിരീകരിച്ചു. ആക്രമണത്തിന് എഫ്.പി-1 ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് യുക്രൈൻ പ്രതിരോധ സാങ്കേതികവിദ്യാ നിർമാതാക്കളായ ഫയർപോയിന്റും അറിയിച്ചു. രാത്രിയിൽ ആരംഭിച്ച ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്ന് രാവിലെവരെ തുടർന്നതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പകൽസമയത്ത് ആകാശത്തേക്ക് ഉയരുന്ന കനത്ത പുകയും തീജ്വാലകളും കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പശ്ചാത്തലത്തിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളും മുഴങ്ങുന്നുണ്ടായിരുന്നു.

ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം സംബന്ധിച്ച് റഷ്യ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റഷ്യയുടെ യുക്രൈൻ യുദ്ധത്തിന് വരുമാനവും ലോജിസ്റ്റിക് പിന്തുണയും നൽകുന്ന കേന്ദ്രങ്ങൾക്കെതിരായ ആക്രമണം കീവ് അടുത്തിടെ ശക്തമാക്കിയിരുന്നു.വ്യാവസായിക കേന്ദ്രങ്ങൾക്കൊപ്പം ജനവാസ മേഖലകളും ആക്രമിക്കപ്പെട്ടതായി മോസ്കോ അറിയിച്ചു. സൈനിക നടപടികളിൽ പങ്കാളികളല്ലാത്ത സാധാരണക്കാർ അവിടെയുണ്ടായിരുന്നുവെന്ന് റഷ്യയുടെ അന്വേഷണ സമിതി പറഞ്ഞു. എന്നാൽ ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

ടാറ്റർസ്ഥാൻ തലവൻ റുസ്തം മിന്നിഖാനോവ് ആക്രമണം സ്ഥിരീകരിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. “ഇത് നമ്മളെ എല്ലാവരെയും വേദനിപ്പിക്കുന്ന വലിയ ദുരന്തമാണ്,” നിഷ്നെകാംസ്ക് മേയർ റാഡ്മിർ ബെലയേവ് പറഞ്ഞു.

At least 13 killed in Ukrainian strike on Russia’s Tatarstan region, officials say

More Stories from this section

family-dental
witywide