എന്നെ ആരും ചോദ്യം ചെയ്‌തിട്ടില്ല; എസ്ഐടി ചോദ്യംചെയ്തെന്ന വാർത്ത തെറ്റെന്ന് മുൻ മന്ത്രി വി അബ്ദുറഹ്മാൻ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാൻ നടത്തിയ ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യംചെയ്തെന്ന വാർത്ത തള്ളി മുൻ കായിക വകുപ്പ്മന്ത്രി വി. അബ്ദുറഹ്മാൻ. തന്നെ ആരും ചോദ്യം ചെയ്‌തിട്ടില്ലെന്നും വാർത്ത മാധ്യമസൃഷ്‌ടിയാണെന്നും മാധ്യമങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം തിരൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞദിവസം എസ്.ഐ.ടി. സ്പോൺസർഷിപ്പ് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായും സ്പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.

No one has questioned me; reports that the SIT questioned me are false, says former Minister V. Abdurahiman.