ബ്രിട്ടനിൽ ലേബർ പാർട്ടിക്ക് പുതിയ അമരക്കാരൻ; ആൻഡി ബേണെം തിങ്കളാഴ്ച പ്രധാനമന്ത്രിയായി ചുമതലയേൽക്കും

ലണ്ടൻ: ബ്രിട്ടനിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നേതൃമാറ്റം. കെയർ സ്റ്റാമർക്ക് പിൻഗാമിയായി ആൻഡി ബേണെം പുതിയ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. വരുന്ന തിങ്കളാഴ്ച അദ്ദേഹം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കും.

പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾക്കും രാഷ്ട്രീയ സമവായങ്ങൾക്കും ശേഷമാണ് ആൻഡി ബേണെമിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ തീരുമാനമായത്. ലേബർ പാർട്ടിയിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിൽ ഒന്നായ ബേണെം മുൻപ് മാഞ്ചസ്റ്റർ മേയർ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ലണ്ടനിൽ ഇന്നലെ ന‌ടന്ന പ്രത്യേക സമ്മേളനത്തിൽ ലേബർ നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റി അധ്യക്ഷ ഷബാന മഹമൂദാണ് പാർട്ടിയുടെ പുതിയ നേതാവായി ബേണെമിനെ എതിരില്ലാതെ തിരഞ്ഞെ‌ടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മേക്കർഫീൽഡിൽനിന്നുള്ള എംപിയായ അദ്ദേഹം ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയറാണ്.

തിങ്കളാഴ്ച നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം അദ്ദേഹം ലണ്ടനിലെ ’10 ഡൗണിംഗ് സ്ട്രീറ്റിൽ’ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് ലേബർ പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പുതിയ മന്ത്രിസഭാംഗങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനവും അന്നേദിവസം തന്നെയുണ്ടാകും.

Britain’s Labour Party has a new leader; Andy Burnham will take office as Prime Minister on Monday

More Stories from this section

family-dental
witywide