“ഇനി താങ്ങാനാകില്ല, യുദ്ധം നിർത്താൻ യുക്രെയ്ൻ തന്നെ വിചാരിക്കണം, സഹായിച്ചിട്ടും അമേരിക്കയ്ക്ക് പ്രതിഫലം ഒന്നും കിട്ടിയില്ല”; നിലപാട് കടുപ്പിച്ച് ട്രംപ്

വാഷിങ്‌ടൺ: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി സമാധാന കരാറിൽ ഏർപ്പെടാൻ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം പരിഹരിക്കാൻ യുക്രെയ്ൻ തന്നെ ആഗ്രഹിക്കണമെന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ വച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നാല് വർഷത്തോടടുക്കുന്ന യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ യുക്രെയ്നിലെ ജനങ്ങൾക്ക് ഇനി അധികകാലം താങ്ങാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

“സെലൻസ്‌കി ഒരു സമാധാന കരാറിലെത്താൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് അതിന് സാധിക്കും. യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം തന്നെ ആഗ്രഹിക്കണം,” എന്ന് ട്രംപ് വ്യക്തമാക്കി. യുക്രെയ്ന് വലിയ തോതിൽ സാമ്പത്തിക-സൈനിക സഹായം നൽകിയിട്ടും അമേരിക്കയ്ക്ക് തിരികെ “ദുഃഖവും മരണവും കനത്ത സാമ്പത്തിക നഷ്ടവും” മാത്രമാണ് ലഭിച്ചതെന്ന് ട്രംപ് കുറ്റപ്പെടുത്തി.

സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി റഷ്യയ്‌ക്കെതിരെയുള്ള നിർണായക ഉപരോധങ്ങൾ ട്രംപ് ഭരണകൂടം അടുത്തിടെ നീക്കിയിരുന്നു. ഇത് യുക്രെയ്നും യുഎസും തമ്മിലുള്ള ബന്ധത്തിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ഇതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് യൂറോപ്യൻ നേതാക്കളുമായി നോർവേയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഈ ചർച്ചകൾക്ക് ശേഷം വിറ്റ്‌കോഫ് മോസ്കോ സന്ദർശിച്ച് റഷ്യൻ നേതൃത്വവുമായും ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

“Can no longer bear it; Ukraine itself must decide to end the war—America has received nothing in return for its help,” says Trump, taking a firmer stance.

More Stories from this section

family-dental
witywide