ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറുപേർ കൂടി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ ആറുപേരെക്കൂടി മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം നേതാവ് ചാല ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, ഷാജു, നിഷാന്ത്, ആറ്റുകാല്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.

സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെയോടെ ഇവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നാണ് വിവരം. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി.  കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. 5 പ്രതികളുടെ ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേട്ട് കോടതി 3 ഇന്നു വിധി പറയും. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ 2 കേസുകളാണുള്ളത്. ഇ.ഡി സംഘത്തിന്റെ പരാതിയില്‍, കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയും പരുക്കേറ്റ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ സിപിഒ രഞ്ജിത്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരാളുള്‍പ്പെടെയുള്ള സംഘത്തിനെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.

Case of attack on ED officials: Six more people in police custody

More Stories from this section

family-dental
witywide