വിയ്യൂർ സെൻട്രൽ ജയിലിൽ ചരിത്രത്തിൽ ആദ്യമായി പുനഃപ്രതിജ്ഞ നടന്നു. കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുന:പ്രതിജ്ഞ ചെയ്തത്. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം നഗരസഭ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിലായിരുന്നു ചടങ്ങ്. മേയർക്കും പരിമിതമായ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നത്.
ഹൈക്കോടതി ഉത്തരവിൽ ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്നാണ് വ്യക്തമാക്കിയത്. വിധി ബിജെപി സ്വാഗതം ചെയ്തു. അതേസമയം, ജയിലിലെ പ്രതിജ്ഞ ബിജെപിയ്ക്ക് നാണക്കേടാണെന്നാണ് സിപിഐഎമ്മിന്റേയും കോൺഗ്രസിന്റേയും പ്രതികരണം.ജനാധിപത്യ സംവിധാനത്തിൽ ജനവിധിയെ മാനിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജയിലിനുള്ളിൽവച്ച് ചടങ്ങ് നടത്താൻ അസാധാരണ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
സത്യപ്രതിജ്ഞ ചെയ്ത വീണ്ടും കൗൺസിലർ സ്ഥാനത്തേക്ക് സുഗതന എത്താൻ കഴിയുമെങ്കിലും ജയിലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ആകില്ല. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ വരുമ്പോൾ സ്വാഭാവികമായും കൗൺസിലർ സ്ഥാനം നഷ്ടമാകും എന്നപ്രതീക്ഷയിലാണ് എൽഡിഎഫ്.
ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജൂൺ ഒൻപത് രാത്രി ആർ സുഗതനെ വീട്ടിലെത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
R. Sugathan took the pledge again at Viyyur Central Jail.











