‘ഞാൻ നിങ്ങളെ കാണുന്നില്ല, മാറി നിൽക്കൂ’, ‘സ്പോൺസർ, സംഭാവന’ ചോദ്യങ്ങളിൽ മാധ്യമങ്ങളോട് രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

ഇടുക്കി കളക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷുഭിതനായി. ‘ഞാൻ നിങ്ങളെ കാണുന്നില്ല’ എന്ന് മാധ്യമങ്ങളോട് ആവർത്തിച്ച് പറഞ്ഞ അദ്ദേഹം, ദയവുചെയ്ത് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. നഗരത്തിൽ നിരവധി പൊതുജനങ്ങൾ നിൽക്കുന്നുണ്ടെന്നും അവരിൽ നിന്ന് പരാതികൾ സ്വീകരിക്കട്ടെയെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ ഒഴിവാക്കിയത്.

വിവാദ വിമാന യാത്രയുടെ സ്പോൺസർ ആരാണെന്നതിനെക്കുറിച്ചും, ശശിധരൻ കർത്തയിൽ നിന്ന് സംഭാവന കൈപ്പറ്റിയവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെട്ടതിനെക്കുറിച്ചും മാധ്യമങ്ങൾ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇതിനൊന്നിനും മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ജില്ലയിലെ ഭൂവിഷയങ്ങളും പട്ടയ പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനാണ് റവന്യൂ, വനം, കൃഷിവകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ് 2.30 മുതൽ 6 മണി വരെ നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Chief Minister VD Satheesan Snaps at Media in Idukki; Says ‘I Am Not Seeing You, Move Aside’

More Stories from this section

family-dental
witywide