സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച്; ബുധനാഴ്ച പരിഗണിക്കും

സി.എം.ആർ.എൽ.-എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. കേസ് ബുധനാഴ്ച പ്രത്യേക ബെഞ്ച് വാദം കേൾക്കും. വിജിലൻസ് കേസിനെതിരെ പിണറായി വിജയന് പുറമെ വീണ ടി., പി.എ. മുഹമ്മദ് റിയാസ്, ഹസൻ വാരിസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജികളെല്ലാം ബുധനാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും.

കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ കോടതിയെ ധരിപ്പിച്ചിരുന്നു. പിണറായി വിജയന് 82 വയസ്സ് പ്രായമായെന്ന കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ, വിഷയം അന്നുതന്നെ പരിഗണിച്ച് അദ്ദേഹത്തിന് ഇടക്കാല സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ നിലവിൽ എല്ലാ ബെഞ്ചുകളിലും കേസുകളുടെ വലിയ ബാഹുല്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്നാണ് അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളിൽ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതും, ഇപ്പോൾ പുതിയ ബെഞ്ചിനെ നിശ്ചയിച്ചതും. ബുധനാഴ്ച വാദം കേൾക്കാനിരിക്കുന്നതിനാൽ സുപ്രീം കോടതിയുടെ ഉത്തരവ് കേസിലെ തുടർന്നുള്ള നിയമനടപടികളിൽ നിർണായകമാകും.

CMRL-Exalogic Case: Supreme Court Forms Special Bench for Pinarayi Vijayan’s Plea; Hearing On Wednesday

Also Read

More Stories from this section

family-dental
witywide