‘ഡൽഹിയിൽ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ മർദിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമം’; തെളിവ് വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയും വിവിധ വിദ്യാർത്ഥി സംഘടനകളും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ വിദ്യാർത്ഥികളെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ഡൽഹി പോലീസിന്റെ കൺമുന്നിൽ വെച്ചാണ് ഈ അതിക്രമങ്ങൾ അരങ്ങേറിയത്. സാധാരണക്കാരായ പ്രതിഷേധക്കാർ തെരുവിലിറങ്ങുമ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ആർ.എസ്.എസ്-ബി.ജെ.പി ഗുണ്ടകൾക്ക് സ്വൈര്യവിഹാരം നടത്താൻ പോലീസ് അവസരമൊരുക്കുകയാണെന്ന് യൂത്ത് കോൺഗ്രസും ആരോപിച്ചു.

ഡൽഹി പോലീസിനെ സാക്ഷി നിർത്തി ആർ.എസ്.എസ്-ബി.ജെ.പി ഗുണ്ടകൾ പ്രതിഷേധക്കാരെ മർദിക്കുകയാണെന്നും മോദി-ഷാ കൂട്ടുകെട്ട് രാജ്യത്താകമാനം ഗുണ്ടായിസത്തിന്റെ തേർവാഴ്ചയാണ് സ്ഥാപിച്ചിരിക്കുന്നതെന്നും എക്‌സിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് കുറിച്ചു. ഒരു പെൺകുട്ടിയെ നിലത്തു വീഴ്ത്തി മർദിക്കുന്നതും ആക്രമണത്തിനിരയായ പെൺകുട്ടി പൊട്ടിക്കരയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. കാവിക്കൊടിയുമായെത്തിയ സംഘമാണ് ആൺകുട്ടികളും പെൺകുട്ടികളും അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.

അക്രമം നടത്തിയവരെ തടയാൻ ശ്രമിക്കാതെ പോലീസ് അവരോട് സൗഹൃദപരമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ദൃശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന ഇത്തരം നിയമവിരുദ്ധ നടപടികളും മർദനദൃശ്യങ്ങളും അടങ്ങുന്ന ഒട്ടേറെ വീഡിയോകൾ യൂത്ത് കോൺഗ്രസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിട്ടിട്ടുണ്ട്.

Congress Releases Video Showing RSS-BJP Workers Assaulting Students During Anti-CEC Protests in Delhi

More Stories from this section

family-dental
witywide