മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ: പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്ത്, ന്യായീകരിച്ച് മന്ത്രി മുരളീധരൻ

മുഖ്യമന്ത്രി വി. ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ യാത്ര ഔദ്യോഗിക ആവശ്യങ്ങൾക്കോ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കോ അല്ലെന്നും, വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുൻ മന്ത്രി എം. ബി. രാജേഷ് കുറ്റപ്പെടുത്തി. രണ്ടുതവണ ഇത്തരത്തിൽ ഹെലികോപ്റ്റർ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഹെലികോപ്റ്ററിൽ യു-ടേൺ അടിച്ചുവെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടിയും പരിഹസിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലുള്ള ഭാര്യാപിതാവിനെ സന്ദർശിക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന വാർത്ത പുറത്തുവന്നതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായത്. മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിൽ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഹെലികോപ്റ്റർ തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു.

എന്നാൽ, മുഖ്യമന്ത്രിയുടെ യാത്രയെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. കാലത്തിനനുസരിച്ച് മാറ്റങ്ങൾ സ്വാഭാവികമാണെന്നും കാറിന് പകരം ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണെങ്കിലും ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനായി സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടുണ്ടോ എന്നും ചോദിച്ചു.

Controversy Erupts Over CM’s Helicopter Ride; Opposition Alleges Personal Use

Also Read

More Stories from this section

family-dental
witywide