യുഡിഎഫ് തിരുവനന്തപുരം കോർപ്പറേഷനിൽ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഐഎം

തിരുവനന്തപുരം: യുഡിഎഫ് തിരുവനന്തപുരം കോർപ്പറേഷനിൽ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. വിഷയത്തിൽ പാർട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ല. യുഡിഎഫ് നേതൃത്വം അക്കാര്യം പാർട്ടിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും എന്നാൽ ഭാവിയിൽ അങ്ങനെ ഉണ്ടാകില്ലെന്ന് പറയാൻ കഴിയില്ലെന്നും വി. ജോയ് വ്യക്തമാക്കി.

ഭരണത്തിനെതിരെയുള്ള യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കണോ എന്നത് നയപരമായ തീരുമാനമാണ്. അത്തരമൊരു തീരുമാനം ഇപ്പോൾ എടുത്തിട്ടില്ല. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ ഭരണസ്തംഭനത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. ചരിത്രത്തിലെ മോശം ഭരണസമിതിയാണ് തിരുവനന്തപുരം കോർപറേഷനിലേത്. കാപ്പ കേസിലെ പ്രതി കൗൺസിലർ ആയി തുടരുകയാണെന്നും ഒരു മാസമായി എൽഡിഎഫ് നിരന്തര സമരത്തിലാണെന്നും വി. ജോയ് പറഞ്ഞു.

അതേസമയം, ബി.ജെ.പി. കൗൺസിലർ കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഈ അവിശ്വാസപ്രമേയത്തെ സിപിഐഎം പിന്തുണച്ചേക്കുമെന്ന രീതിയിൽ ബി.ജെ.പി.യാണ് സി.പി.എമ്മിന്റെ മുഖ്യശത്രുവെന്ന് ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അവരെ അധികാരത്തിൽനിന്നു മാറ്റിനിർത്തുകയെന്നതാണ് തത്വത്തിൽ പാർട്ടിയുടെ നയമെന്നും അതിനാൽ അവിശ്വാസ പ്രമേയത്തിന്റെയും നിയമപോരാട്ടത്തിന്റെയും വഴി സ്വീകരിച്ചേക്കുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.

CPI(M) will not support the no-confidence motion brought by the UDF in the Thiruvananthapuram Corporation.

More Stories from this section

family-dental
witywide