നിതിന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു, സ്വപ്നം സാക്ഷാത്കരിക്കാൻ കൈ പിടിച്ച് സിപിഎം, തറക്കല്ലിട്ട് എംവി ഗോവിന്ദൻ

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മരണപ്പെട്ട ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിനായി സിപിഎം നിർമ്മിച്ചുനൽകുന്ന വീടിന് തറക്കല്ലിട്ടു. നിതിനെ സംസ്കരിച്ച മണ്ണിൽ തന്നെ നിർമ്മിക്കുന്ന ഈ വീടിന്റെ ശിലാസ്ഥാപനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് നിർവ്വഹിച്ചത്. രണ്ട് ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ രണ്ട് നില വീടാണ് നിതിന്റെ കുടുംബത്തിനായി പാർട്ടി പണിയുന്നത്. നിതിന്റെ കുടുംബത്തോടൊപ്പം എപ്പോഴും പാർട്ടി ഉണ്ടാകുമെന്നും മരണത്തിന് കാരണക്കാരനായ ഡോ. റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

അതേസമയം, നിതിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രതിപക്ഷ നേതാവും നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ അദ്ദേഹം കുടുംബത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്ന് വലിയ പ്രതിസന്ധിയിലായ കുടുംബത്തിന് കൈത്താങ്ങാകാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരേപോലെ മുന്നോട്ട് വരുന്നത് ശ്രദ്ധേയമാണ്. മരണത്തിന് പിന്നിലെ ദുരൂഹതകൾ നീക്കാൻ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

CPM begins construction of house for Nithin Raj’s family; State Secretary M V Govindan lays foundation stone

More Stories from this section

family-dental
witywide