സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ; നേതാക്കൾക്ക് പാർലമെന്ററി സ്ഥാനമോഹമെന്ന് പൊളിറ്റ് ബ്യൂറോയുടെ വിമർശനം

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ വരുന്നു. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന തെറ്റായ പ്രവണതകൾ തിരുത്താൻ ലക്ഷ്യമിട്ടുള്ള രേഖയ്ക്ക് സി.പി.എം പൊളിറ്റ് ബ്യൂറോ (പിബി) അംഗീകാരം നൽകി. കേരളം ഉൾപ്പെടെയുള്ള ഘടകങ്ങളിലെ ചില നേതാക്കൾക്ക് പാർലമെന്ററി സ്ഥാനങ്ങളോട് വല്ലാത്ത മോഹമാണുള്ളതെന്ന് രേഖയിൽ കടുത്ത വിമർശനമുണ്ട്. പാർലമെന്ററി സംവിധാനത്തിലൂടെ മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്ന് കരുതുന്നത് വലിയ വ്യാമോഹമാണെന്നും രേഖ ഓർമ്മിപ്പിക്കുന്നു.

പാർട്ടിയിലെ മുതിർന്ന നേതാക്കൾ അടക്കം മറ്റൊരു മുന്നണിയുടെ ഭാഗമായി മത്സരിച്ചതിനെതിരെ പിബിയിൽ കടുത്ത അതൃപ്തി ഉയർന്നു. ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ അടക്കമുള്ള നേതാക്കളുടെ നടപടികൾ ഇതിന് ഉദാഹരണമാണെന്ന് നേതാക്കൾ യോഗത്തിൽ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേരള സംസ്ഥാന ഘടകം നൽകിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വം അതേപടി അംഗീകരിച്ചിട്ടില്ല. പിബി യോഗത്തിൽ ഉയർന്നുവന്ന കടുത്ത വിമർശനങ്ങളും നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തി അന്തിമരൂപം നൽകിയ രേഖയാണ് ഇനി കേന്ദ്ര കമ്മിറ്റിയുടെ (സിസി) പരിഗണനയ്ക്ക് വിടുന്നത്.

അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ തെറ്റ് തിരുത്തൽ രേഖ വിശദമായി അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും. പാർലമെന്ററി അധികാരത്തോടുള്ള നേതാക്കളുടെ അമിത താൽപ്പര്യത്തെക്കുറിച്ച് സിസിയിൽ വിശദമായ വിലയിരുത്തലുണ്ടാകും. അതേസമയം, കേരള സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് അതേപടി അംഗീകരിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പിബി യോഗത്തിന് ശേഷം സംസാരിച്ച സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.

CPM PB approves new rectification document, criticizes leaders’ obsession with parliamentary positions

More Stories from this section

family-dental
witywide