പരാജയം അപ്രതീക്ഷിതം, തിരുത്തും, തിരിച്ചുവരും; പരാജയ കാരണങ്ങൾ കണ്ടെത്താൻ പാർട്ടി റിവ്യൂ, ജൂണിൽ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിൽ ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിലുള്ള തിരുത്തലുകൾ വരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് സി‌പി‌എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് നടന്നത് പ്രാഥമികമായ പരിശോധന മാത്രമാണെന്നും പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ പാർട്ടി വിപുലമായ റിവ്യൂ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കുമെന്നും എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ ചരിത്രത്തിൽ ഇതിനു മുൻപും ഇതിലും കുറഞ്ഞ വോട്ട് ശതമാനം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പാർട്ടി നടത്തുന്നതെന്ന് വ്യക്തമാക്കി. പാർട്ടി ഘടകങ്ങളെയും മുന്നണിയെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തുടർനടപടികളുണ്ടാകും. ഇടതുപക്ഷം എന്നും ജനപക്ഷത്താണെന്നും തിരിച്ചുവരവ് ഉറപ്പാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, പാലക്കാട് ഡിസിക്ക് നേരെ നടന്ന കടന്നാക്രമണത്തെ അദ്ദേഹം അപലപിച്ചു. ഇതിനെല്ലാം ബന്ധപ്പെട്ടവർ കൃത്യമായ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

CPM to conduct detailed review on election defeat; MV Govindan says party will make necessary corrections and bounce back

More Stories from this section

family-dental
witywide