ദാവൂദിൻ്റെ വിശ്വസ്തനും ലഹരിക്കടത്ത് തലവനുമായ സലിം ഡോല പിടിയിൽ; തുർക്കിയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ വിശ്വസ്ത സഹായിയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ പ്രധാനിയുമായ സലിം ഡോലയെ ഇന്ത്യയിലെത്തിച്ചു. തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് പിടിയിലായ ഇയാളെ ചൊവ്വാഴ്ച പുലർച്ചെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിൽ എത്തിച്ചത്.

വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഡോലയെ പിടികൂടാൻ ഇന്ത്യ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുർക്കി ഇൻ്റലിജൻസ് വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്. ഡി-കമ്പനിയുടെ ആഗോള ലഹരി വ്യാപാരത്തിൻ്റെ സൂത്രധാരനാണ് ഇയാളെന്ന് കരുതപ്പെടുന്നു.

പ്രതിവർഷം 5,000 കോടി രൂപയുടെ മയക്കുമരുന്ന് ഇടപാടുകളാണ് സലിം ഡോല നിയന്ത്രിച്ചിരുന്നത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) ഡൽഹിയിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഡൽഹിയിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി ഇയാളെ മുംബൈ പൊലീസിന് കൈമാറും.
ദാവൂദ് ഇബ്രാഹിമിൻ്റെ ഡി-കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുന്നതിനും ലഹരി ശൃംഖലയെ ഇല്ലാതാക്കുന്നതിനും സലിം ഡോലയുടെ അറസ്റ്റ് നിർണ്ണായകമാകുമെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

Dawood’s confidant and drug trafficking boss Salim Dola arrested; brought to India from Turkey

More Stories from this section

family-dental
witywide