ഡൽഹി പ്രതിഷേധം റിപ്പോർട്ടിങ്ങിനിടെ മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു; പ്രതിഷേധം ശക്തമായതോടെ വിട്ടയച്ചു

ഡൽഹി കൊണാട്ട് പ്ലേസിൽ ഐസ (AISA) നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നീ പ്രമുഖ മലയാള മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കം ഏഴെട്ടോളം മാധ്യമപ്രവർത്തകരെയാണ് ആർ.കെ. ആശ്രം മാർഗിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിന്റെ ഐഡി കാർഡും മൈക്കും കൈവശമുണ്ടായിരുന്നിട്ടും ഇവരെ പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.

സ്ഥലത്ത് യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും യാതൊരു കാരണവും കൂടാതെയായിരുന്നു പോലീസിന്റെ ഈ നടപടി. മാധ്യമപ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി പോലീസിന്റെ ഈ നടപടി വിലയിരുത്തപ്പെടുന്നു.

കൊണാട്ട് പ്ലേസിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ഐസയുടെ പ്രവർത്തകരെ പോലീസ് വലിച്ചിഴയ്ക്കുകയും ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു. പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ സൻസദ് മാർഗ് പോലീസും ആർ.പി.എഫും സി.ആർ.പി.എഫും ചേര്‍ന്ന് പ്രദേശം വളഞ്ഞിരിക്കുകയാണ്.

Delhi Protests: Journalists Including Keralites Detained and Released While Reporting

Also Read

More Stories from this section

family-dental
witywide