തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി സജിത്ത് ബാബുവിനെ നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഡോ. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് സജിത് ബാബുവിന്റെ നിയമനം.
ഡോ. ഡി സജിത്ത് ബാബുവിൻ്റെ നിയമനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. കാസര്‍കോട് ജില്ലാ കലക്ടര്‍, ദേശീയ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സപ്ലൈകോ കമ്മീഷണര്‍, മൃഗസംരക്ഷണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ സജിത്ത് ബാബു 2010ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
Dr. D. Sajith Babu IAS as the State’s Chief Electoral Officer.










