തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയെ ചൊല്ലിയുണ്ടായ സി.പി.എം പ്രതിഷേധത്തിനിടെ തകർത്ത ടാക്സി കാറിന് ഇ.ഡി നഷ്ടപരിഹാരം നൽകി. വാഹനം തകർന്നതിലൂടെയുണ്ടായ മുഴുവൻ നഷ്ടപരിഹാരത്തുകയും ഇ.ഡി ഉദ്യോഗസ്ഥർ ഉടമയ്ക്ക് കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ഇ.ഡി നൽകിയത്.
നേരത്തെ വാഹനത്തിന് ഉണ്ടായ നഷ്ടം പാർട്ടി നികത്തുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചിരുന്നെങ്കിലും പിന്നീട് അവർ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഡ്രൈവറുടെ കഷ്ടപ്പാട് കണക്കിലെടുത്ത് അർഹമായ മുഴുവൻ തുകയും നൽകാൻ ഇ.ഡി തയാറായത്.
ED Compensates Taxi Driver After Vehicle Was Damaged in CPM Protest












