ഇന്ത്യയുമായി പ്രതിരോധ-വ്യാപാര ബന്ധം ശക്തമാക്കാൻ എത്യോപ്യയും മലേഷ്യയും; ബ്രിക്സ് ഉച്ചകോടിയിൽ നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചകളെത്തുടർന്ന് ഇന്ത്യയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക്. പ്രതിരോധ സഹകരണം, നിക്ഷേപം, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള അത്യാധുനിക പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങൽ, സംയുക്ത സൈനിക പരിശീലനം എന്നിവയിൽ എത്യോപ്യയും മലേഷ്യയും അതീവ താല്പര്യം പ്രകടിപ്പിച്ചു. ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലേക്ക് പ്രതിരോധ കയറ്റുമതിയും പങ്കാളിത്തവും വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പുതിയ കൂടിക്കാഴ്ചകൾ കരുത്തുപകരും. സമീപവർഷങ്ങളിലായി ഇന്ത്യൻ നിർമ്മിത സൈനിക പ്ലാറ്റ്‌ഫോമുകൾ, മിസൈലുകൾ, ആർട്ടിലറി സംവിധാനങ്ങൾ, റഡാറുകൾ എന്നിവയ്ക്ക് ആഗോള വിപണിയിൽ ആവശ്യക്കാർ ഏറുകയാണ്. ആഗോളതലത്തിൽ ഇന്ത്യൻ പ്രതിരോധ വിപണി മുന്നേറ്റത്തിൽഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾക്കായി ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങൾ വലിയ താല്പര്യമാണ് പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ ജൂലൈയിൽ ഇന്തോനേഷ്യ ഇന്ത്യയുമായി ബ്രഹ്മോസ് മിസൈൽ കരാറും അസ്ത്ര എയർ-ടു-എയർ മിസൈൽ സഹകരണ കരാറും ഒപ്പിട്ടിരുന്നു. ഫിലിപ്പീൻസ് 375 മില്യൺ ഡോളറിന്റെ ബ്രഹ്മോസ് മിസൈൽ കരാർ പൂർത്തിയാക്കിയപ്പോൾ, വിയറ്റ്നാമും ഇന്ത്യയുമായുള്ള ബ്രഹ്മോസ് കരാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. 2022-24 കാലഘട്ടത്തിൽ അർമേനിയയുടെ ആകെ ആയുധ ഇറക്കുമതിയുടെ 43 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. പിനാക റോക്കറ്റ് ലോഞ്ചറുകൾ, ആകാശ്-1എസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ, സ്വാതി റഡാറുകൾ എന്നിവയാണ് അർമേനിയ വാങ്ങിയത്.

തങ്ങളുടെ സുഖോയ് (Su-30) യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ സാധിക്കുന്ന ബ്രഹ്മോസ് മിസൈലിന്റെ വകഭേദത്തിനായാണ് മലേഷ്യ ചർച്ചകൾ നടത്തുന്നത്. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് വാങ്ങുന്നതിനായി നൈജീരിയ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി ചർച്ചകൾ നടത്തിവരികയാണ്. ഇവയ്ക്ക് പുറമെ തായ്‌ലൻഡ്, യു.എ.ഇ, ചിലി, ബ്രസീൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൗറീഷ്യസ്, മ്യാൻമർ, ശ്രീലങ്ക, മാലിദ്വീപ് അടക്കമുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങൾക്ക് പെട്രോൾ വിമാനങ്ങളും റഡാറുകളും നൽകി ഇന്ത്യ തങ്ങളുടെ സമുദ്ര സുരക്ഷാ സാന്നിധ്യവും ശക്തമാക്കുന്നുണ്ട്.

Ethiopia and Malaysia to strengthen defense and trade ties with India; crucial meetings at the BRICS summit.

More Stories from this section

family-dental
witywide