ഇവിഎമ്മിൽ കൃത്രിമം: ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിങ് തുടരുന്നു; ശക്തമായ സുരക്ഷ

കൊൽക്കത്ത: വോട്ടിംഗ് യന്ത്രങ്ങളിൽ (ഇവിഎം) വ്യാപകമായി കൃത്രിമം നടന്നുവെന്ന പരാതികളെത്തുടർന്ന് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള 15 ബൂത്തുകളിൽ ഇന്ന് റീപോളിങ് തുടരുന്നു. ഏപ്രിൽ 29ന് നിയമസഭയിലേക്ക് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചതിനെ തുടർന്നാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.

മഗ്രാഹട്ട് പശ്ചിം (11 ബൂത്തുകൾ), ഡയമണ്ട് ഹാർബർ (4 ബൂത്തുകൾ) എന്നീ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 7 മണി മുതൽ പുനർവോട്ടെടുപ്പ് ആരംഭിച്ചത്. ഇവിഎം മെഷീനുകളിലെ ചില സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾക്ക് മുകളിൽ ടേപ്പ് ഒട്ടിച്ചും മഷി പുരട്ടിയും വോട്ടെടുപ്പ് തടസ്സപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോർട്ടുകൾ റിട്ടേണിംഗ് ഓഫീസർമാർ സമർപ്പിച്ചതോടെയാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

ഫാൽത്ത മണ്ഡലത്തിലെ 30-ഓളം ബൂത്തുകളിൽ കൂടി സമാനമായ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ അവിടെയും റീപോളിങ് നടത്തുമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ അറിയിച്ചു. കേന്ദ്ര സേനയുടെയും പൊലീസിൻ്റെയും കർശനമായ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

EVM tampering: Repolling continues in 15 booths in Bengal; tight security

More Stories from this section

family-dental
witywide