ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ സന്ദർശനം നടത്തിവരുന്നതിനിടെ രണ്ടിടത്ത് സ്ഫോടനം. ചൊവ്വാഴ്ച മാക്രോൺ തങ്ങിയ ഫോർ സീസൺസ് ഹോട്ടലിനടുത്തായിട്ടാണ് സ്ഫോടനങ്ങൾ നടന്നത്. ഹോട്ടലിന് സമീപത്തായി രണ്ട് സ്ഫോടനങ്ങൾ നടന്നുവെന്നാണ് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ചപ്പുചവറുകളിലാണ് ബോംബുകളിലൊന്ന് സ്ഥാപിച്ചിരുന്നതായും മറ്റൊന്ന് ഫോർ സീസൺസ് ഹോട്ടലിന് സമീപമുള്ള വാഹനത്തിലായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഫോടന സമയത്ത്, മാക്രോൺ ഹോട്ടൽ വിട്ട് പ്രസിഡൻഷ്യൽ പാലസിലേക്ക് എത്തിയിരുന്നുവെന്നും സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറായുമായി കൂടിക്കാഴ്ച നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഫോടനങ്ങൾ നടന്നപ്പോൾ മാക്രോൺ ഹോട്ടലിൽ നിന്ന് പുറത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ സന്ദർശനം സാധാരണ നിലയിൽ തുടരുമെന്നും ഇമ്മാനുവൽ മാക്രോൺ സുരക്ഷിതനാണെന്നും ഫ്രഞ്ച് സർക്കാർ അറിയിച്ചു. അതേസമയം, സ്ഫോടനത്തിൽ നാശനഷ്ടങ്ങൾ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ല.
Explosions in the Syrian capital, Damascus, during French President Emmanuel Macron’s visit.















