വാഷിംഗ്ടണിലെ സ്‌കൂളിൽ വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് കുത്തേറ്റു, നാല് പേരുടെ നില ഗുരുതരം; പ്രതിയായ വിദ്യാർത്ഥി പിടിയിൽ

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ഹൈസ്‌കൂളിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. ടാക്കോമയിലെ ഹെൻ്റി ഫോസ് ഹൈസ്‌കൂളിൽ പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. നാല് വിദ്യാർത്ഥികൾക്കും സ്‌കൂളിലെ ഒരു സെക്യൂരിറ്റി ഓഫീസർക്കുമാണ് പരുക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ടാക്കോമ ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

ആക്രമണം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് സംഭവസ്ഥലത്തു വെച്ച് തന്നെ പിടികൂടി. ചെറിയ പരിക്കുകളുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെത്തുടർന്ന് സ്‌കൂളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സിയാറ്റിലിൽ നിന്ന് 30 മൈൽ അകലെയാണ് ടാക്കോമ നഗരം സ്ഥിതി ചെയ്യുന്നത്.

Five people, including students, stabbed at Washington school, four in critical condition; Suspected student arrested

More Stories from this section

family-dental
witywide