നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തനം’, എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു, അഞ്ച് പൊലീസുകാർക്കെതിരെ കുറ്റം ചുമത്തി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ നടന്ന വിവാദ ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പൊലീസുകാർക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റം ചുമത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരാണ് പ്രതികളായി റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഗൺമാൻമാർക്കെതിരെ നിലവിൽ വകുപ്പ് ചുമത്തിയിട്ടില്ല. അന്വേഷണത്തിൽ ഈ അഞ്ച് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായാണ് എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്ത് റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. സംഭവസമയത്ത് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide