മെസിയുടെ കേരള സന്ദർശനം; സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും. സംഭവത്തിൽ യു.ഷറഫലിക്കെതിരെയും തെളിവുണ്ടന്നും ഷറഫലി കരാറിൽ ഒപ്പിട്ടത് ഗൂഡാലോചനയുടെ ഭാഗമെന്നും എസ്ഐടി പറയുന്നു. ചോദ്യം ചെയ്യലിൽ ഷറഫലി നൽകിയ മൊഴികളിൽ വൈരുദ്ധ്യമെന്നും വിലയിരുത്തൽ.

അതേസമയം, അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് താൻ സാക്ഷിയായിട്ടാണ് ഒപ്പിട്ടതെന്നാണ് ഷറഫലി പറഞ്ഞിരുന്നത്. എസ് ഐ ടി നൽകിയ റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. അതിനുശേഷം തുടർനടപടികൾ ഉണ്ടാകും. കൂടാതെ, മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ സഹായം ചെയ്തെന്നുമാണ് എസ്ഐടിയുടെ വിലയിരുത്തൽ.

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാണ് എസ്ഐടി ശുപാർശ ചെയ്തിരുന്നത്. മന്ത്രിയുടെ ഓഫീസിൽനിന്നുള്ള കത്തിടപാടുകൾ, ടെൻഡറില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തത്, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായുള്ള വിദേശയാത്ര തുടങ്ങിയവ അന്വേഷണ പരിധിയിലാണെന്നാണ് റിപ്പോർട്ടുകൾ.

Former Sports Council President U. Sharafali may also be named as an accused in the fraud case involving the promise to bring Messi to Kerala.

More Stories from this section

family-dental
witywide