ഗ്യാനേഷ് കുമാറിൻ്റെ രാജി; ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധം കടുക്കുന്നു, സ്ഥലത്ത് സംഘർഷാവസ്ഥ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധം പോലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥ. ആകാശവാണി ഭവന് സമീപത്തുവെച്ച് പാർലമെന്റിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ ഇന്ത്യാ സഖ്യ എം.പി.മാരുടെ മാർച്ച് പോലീസ് ബാരിക്കേഡുകൾ ഉയർത്തി തടയുകയായിരുന്നു. ബാരിക്കേഡിന് മുകളിൽക്കയറിനിന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പ്രതിഷേധം തുടർന്നു.

മാർച്ച് തടഞ്ഞതോടെ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. ഇതിനിടെ ജോൺ ബ്രിട്ടാസ് എം.പി., കെ.സി. വേണുഗോപാൽ, എ.എ. റഹീം ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെത്താൻ രാഹുൽ ഗാന്ധി മറ്റൊരുവഴി തിരഞ്ഞെടുത്തത് ഡൽഹി പോലീസിനെ സംബന്ധിച്ച് അപ്രതീക്ഷിത നീക്കമായി.

രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ആകാശവാണി ഭവൻവഴി സി.ഇ.സി. ആസ്ഥാനത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പോലീസ് പെട്ടെന്ന് ഇടപെട്ട് ആകാശവാണി ഭവൻ നാലാം ഗേറ്റിൽ ഇവരെ തടഞ്ഞു. അതോടെ അവിടെയുണ്ടായിരുന്ന ആൽമരച്ചുവട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി പലതവണ അനുനയശ്രമങ്ങൾ നടത്തിയെങ്കിലും ആവശ്യം നിറവേറുംവരെ പിറകോട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.

Gyanesh Kumar’s resignation: INDIA bloc intensifies protest; tension prevails at the scene.

More Stories from this section

family-dental
witywide