എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം: സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധി നൽകിയ ഹർജിയിലെ 10 പ്രധാന ആവശ്യങ്ങൾ

എസ്ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് അനധികൃതമായി പേരുകൾ നീക്കംചെയ്യുന്നത് ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിൽ അന്തിമ വിധി ഉണ്ടാകുന്നതുവരെ രാജ്യത്തുടനീളം നടക്കുന്ന എസ്ഐആർ പ്രക്രിയ ഇടക്കാല ഉത്തരവിലൂടെ നിർത്തിവെക്കണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ഫയലുകളും യോഗവിവരങ്ങളും ഡിജിറ്റൽ ലോഗുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സമർപ്പിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രക്രിയ പൂർണ്ണമായും നിയമപരമാണോ എന്ന് സുപ്രീംകോടതി നേരിട്ട് പരിശോധിക്കണമെന്നും, പട്ടിക തയാറാക്കുന്നതിൽ ഗുരുതര അപാകത വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷാ ഫോം നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാക്കണമെന്നും ഹർജിയിൽ പറയുന്നു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് ആളുകളുടെ പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിട്ടുള്ള 10 ആവശ്യങ്ങൾ താഴെ നൽകുന്നു:

  1. വിവാദമായ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ഫയലുകളും യോഗവിവരങ്ങളും ഡിജിറ്റൽ ലോഗുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ സമർപ്പിക്കണം.
  2. വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ നിയമപരമാണോ എന്ന് കോടതി പരിശോധിക്കണം.
  3. വോട്ടർപട്ടിക തയാറാക്കുന്നതിൽ അപാകത വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
  4. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹർജിക്കാരന്റെ പരാതികളിൽ നിയമപരമായ തീരുമാനം ഉറപ്പാക്കണം.
  5. വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷാ ഫോം നിയമപ്രകാരമുള്ള ചട്ടങ്ങൾക്ക് അനുസൃതവുമാക്കണം.
  6. വോട്ടർമാരെ ഒഴിവാക്കിയതിനെക്കുറിച്ചും ഇവിഎം സാങ്കേതികവിദ്യയെക്കുറിച്ചും പഠിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കണം.
  7. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരും അതിനുള്ള കാരണവും ബൂത്ത് അടിസ്ഥാനത്തിൽ പരസ്യപ്പെടുത്തണം.അർഹരായവരെ വീണ്ടും ഉൾപ്പെടുത്താൻ സംവിധാനം വേണം.
  8. കൃത്യമായ നോട്ടിസും കേൾക്കാനുള്ള അവസരവും നൽകാതെ വോട്ടർമാരെ ഒഴിവാക്കരുത്.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ വോട്ട് ചേർക്കാൻ കട്ട് ഓഫ് തീയതി വരെ അനുമതി നൽകണം.
  9. ഈ ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ രാജ്യത്തുടനീളം നടക്കുന്ന എസ്ഐആർ പ്രക്രിയ ഇടക്കാല ഉത്തരവിലൂടെ നിർത്തിവയ്ക്കണം.
  10. ഈ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഏത് തരത്തിലുള്ള അടിയന്തര ഉത്തരവുകളോ അധിക നിർദേശങ്ങളോ പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്ക് പൂർണമായ അധികാരമുണ്ടെന്നും, അങ്ങനെയുള്ള ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം.

Halt SIR Process Immediately: Rahul Gandhi Outlines 10 Demands in Supreme Court Petition

Also Read

More Stories from this section

family-dental
witywide