കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ നിർണായക യോഗം നടക്കവേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്ന് റിപ്പോർട്ടുകൾ. ഹൈക്കമാൻഡിൻ്റെ നീക്കത്തില്‍ വി ഡി സതീശന്‍ അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡൽഹിയിൽ ഗാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയാണ്. ഇന്ന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതില്‍ തീരുമാനം ഉണ്ടാകും.
അതേസമയം, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നേതൃത്വം ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിച്ചു. തന്നെ ഏല്‍പ്പിച്ച ദൗത്യം നിറവേറ്റിയെന്നും മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന നിലപാടാണ് വി ഡി സതീശന്‍ സ്വീകരിക്കുന്നത്. എന്നാൽ എംഎല്‍എമാരുടെ കൂടുതല്‍ പിന്തുണ കെ സി വേണുഗോപാലിനാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. വി ഡി സതീശനായി നിരവധി പ്രവർത്തകരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
High command recommends KC Venugopal for the post of Chief Minister?










