വിലക്കുള്ള പാൻ മസാലയ്ക്ക് പരോക്ഷ പരസ്യം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ്

മുംബൈ: പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ‘വിമൽ എലൈച്ചി’യുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് നടപടി. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള ‘വിമൽ പാൻ മസാല’യുടെ പരോക്ഷ പരസ്യമാണ് ഇതെന്നാണ് എഫ്.ഡി.എയുടെ കണ്ടെത്തൽ. നിയമനടപടി ഒഴിവാക്കാൻ 15 ദിവസത്തിനകം താരങ്ങൾ രേഖാമൂലം മറുപടി നൽകണം.

സംസ്ഥാനത്ത് പുകയില, പാൻ മസാല ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും പ്രചാരണത്തിനുമെതിരെ എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിൻ്റെ ഭാഗമായാണ് ആദ്യമായി ബോളിവുഡ് താരങ്ങളും അന്വേഷണ പരിധിയിലാകുന്നത്. പരസ്യത്തിൻ്റെ അവതരണം, ഡയലോഗുകൾ, ബ്രാൻഡ് നാമം എന്നിവയെല്ലാം നിരോധിത ഉൽപ്പന്നത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്.ഡി.എ ചൂണ്ടിക്കാട്ടുന്നു.

2026 ജൂലൈ 13-ലെ ഉത്തരവ് പ്രകാരം മഹാരാഷ്ട്രയിൽ പാൻ മസാലയുടെ ഉത്പാദനവും വിതരണവും വിൽപ്പനയും ഒരു വർഷത്തേക്ക് നിരോധിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006-ലെ വകുപ്പുകൾ പ്രകാരമാണ് താരങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരസ്യത്തിൽ പങ്കാളികളായവർക്ക് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ നിയമമുണ്ട്. താരങ്ങൾ ഒപ്പിട്ട പരസ്യക്കരാറുകൾ, ഇതിനായി കൈപ്പറ്റിയ പ്രതിഫല വിവരങ്ങൾ, പരസ്യത്തിന് മുൻപ് ഉൽപ്പന്നത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ രേഖകൾ എന്നിവ ഹാജരാക്കാനും എഫ്.ഡി.എ ആവശ്യപ്പെട്ടിട്ടുണ്ട്.

Indirect advertisement for cheap pan masala; Show cause notices issued to Shah Rukh Khan, Ajay Devgn, Tiger Shroff

More Stories from this section

family-dental
witywide