ഇറാനെ തുടച്ചുനീക്കി, 8 യുദ്ധങ്ങൾ ‘അവസാനിപ്പിച്ചു: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘മൂന്നാം ടേമിലെ 25 നേട്ടങ്ങൾ’ നിരത്തി ട്രംപ്

വാഷിങ്ടൺ: നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ ഭരണകാലത്തെ നേട്ടങ്ങൾ വിശദീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം, നികുതി, വ്യാപാരം, സൈനിക നടപടികൾ, സാമൂഹിക നയങ്ങൾ തുടങ്ങിയ മേഖലകളിലെ 25 നേട്ടങ്ങളുടെ പട്ടികയാണ് ട്രംപ് പുറത്തുവിട്ടത്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പട്ടിക പ്രസിദ്ധീകരിച്ചത്. “ടേം ത്രീയിലെ ട്രംപിന്റെ മികച്ച 25 നേട്ടങ്ങൾ” എന്നായിരുന്നു പട്ടികയ്ക്ക് നൽകിയ പേര്. നിലവിൽ രണ്ടാം പ്രസിഡന്റ് കാലാവധിയിലാണ് ട്രംപ് തുടരുന്നതെങ്കിലും അദ്ദേഹം ഇതിനെ “ടേം ത്രീ” എന്നാണ് വിശേഷിപ്പിച്ചത്.

ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ അതിർത്തിയാണ് അമേരിക്കയുടേതെന്നും കഴിഞ്ഞ 16 മാസത്തിനിടെ അനധികൃത കുടിയേറ്റക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ലേക്കൻ റൈലി ആക്ടും കൊലപാതക നിരക്കിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവും അദ്ദേഹം നേട്ടങ്ങളായി ചൂണ്ടിക്കാട്ടി. ഗ്രേറ്റ് ബിഗ് ബ്യൂട്ടിഫുൾ ബില്ലിലൂടെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് നടപ്പാക്കിയതായി ട്രംപ് പറഞ്ഞു. ടിപ്പുകൾ, ഓവർടൈം ജോലി, മുതിർന്ന പൗരന്മാരുടെ സോഷ്യൽ സെക്യൂരിറ്റി വരുമാനം എന്നിവയ്ക്ക് നികുതി ഒഴിവാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയിൽ 19.2 ട്രില്യൺ ഡോളറിന്റെ പുതിയ നിക്ഷേപത്തിന് പ്രതിബദ്ധത ഉറപ്പാക്കിയെന്നും അമേരിക്കൻ ഉൽപാദനം തിരിച്ചുകൊണ്ടുവരുന്നതിനായി ഇറക്കുമതി തീരുവ ഏർപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. വിദേശ ചെമ്പ്, അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനവും വിദേശ വാഹനങ്ങൾക്ക് 25 ശതമാനവും തീരുവ ഏർപ്പെടുത്തിയതും പട്ടികയിൽ ഉൾപ്പെടുത്തി. വിദേശനയവും സൈനിക നടപടികളും ട്രംപിന്റെ പട്ടികയിൽ പ്രധാന സ്ഥാനമാണ് നേടിയത്. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’, ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്നിവയിലൂടെ ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷി “പൂർണമായും തകർത്തു” എന്നും ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.

വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയത്, മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ സൈനിക നടപടികൾ, എട്ട് യുദ്ധങ്ങൾ ചരിത്രപരമായ സമാധാന കരാറുകളിലൂടെ അവസാനിപ്പിച്ചത് എന്നിവയും ട്രംപ് നേട്ടങ്ങളായി ചൂണ്ടിക്കാട്ടി. സൊമാലിയ ഉൾപ്പെടെയുള്ള “അപകടകരമായ” രാജ്യങ്ങളിൽ നിന്നുള്ളവരടക്കം അമേരിക്കയിലേക്കുള്ള അഭയാർഥി പ്രവേശനം പൂർണമായി നിർത്തിയതായും ട്രംപ് അവകാശപ്പെട്ടു.

സാമൂഹിക നയങ്ങളുടെ ഭാഗമായി വിവേചനപരമായ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (DEI) നയങ്ങൾ ഒഴിവാക്കിയെന്നും വനിതകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാർ പങ്കെടുക്കുന്നത് നിരോധിച്ചെന്നും ഇംഗ്ലീഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കിയെന്നും ട്രംപ് പറഞ്ഞു. കുറഞ്ഞ മരുന്നുവില, സൈനിക ചെലവിലെ വർധന, ഊർജ ഉൽപാദനവും കയറ്റുമതിയും വർധിപ്പിച്ചത്, കുട്ടികൾക്കായുള്ള ‘ട്രംപ് അക്കൗണ്ട്സ്’ ആരംഭിച്ചത് തുടങ്ങിയവയും അദ്ദേഹം പട്ടികയിൽ ഉൾപ്പെടുത്തി.

അതേസമയം, അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമായി ജീവിതച്ചെലവും സാമ്പത്തിക പ്രശ്നങ്ങളും തുടരുകയാണ്. സെപ്റ്റംബർ 11 മുതൽ 14 വരെ ഫോക്സ് ന്യൂസ് നടത്തിയ അഭിപ്രായ സർവേയിൽ 34 ശതമാനം രജിസ്റ്റർ ചെയ്ത വോട്ടർമാർ ജീവിതച്ചെലവിനെയാണ് രാജ്യത്തെ ഏറ്റവും പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടിയത്. 14 ശതമാനം പേർ സമ്പദ്‌വ്യവസ്ഥയും തൊഴിലുമാണ് പ്രധാന പ്രശ്നമെന്ന് പറഞ്ഞു. ഈ മാസം മർക്വെറ്റ് ലോ സ്കൂൾ നടത്തിയ സർവേയിലും പണപ്പെരുപ്പവും ജീവിതച്ചെലവും പ്രധാന ആശങ്കയായി തുടരുന്നതായി കണ്ടെത്തി. പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതിൽ ട്രംപിന്റെ അംഗീകാരനിരക്ക് 19 ശതമാനമായിരുന്നു.

Iran ‘obliterated’, 8 wars ‘settled’: Trump lays out 25 ‘term three accomplishments’ before US midterms

More Stories from this section

family-dental
witywide