ന്യൂയോർക്കിൽ ചെറുവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു; ഒരു പൈലറ്റിന് ദാരുണാന്ത്യം

ന്യൂയോർക്ക്: ന്യൂയോർക്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് ഗ്ലൈഡർ വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:26-ഓടെയാണ് അപകടം നടന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ, രണ്ട് മണിക്കൂറിന് ശേഷം സരട്ടോഗ കൗണ്ടിയിലെ എഡിൻബർഗിലുള്ള സാൻഡ് ലേക്ക് റോഡിന് സമീപത്തെ വിജനമായ പ്രദേശത്ത് നിന്ന് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. രണ്ടാമത്തെ വിമാനത്തിലുണ്ടായിരുന്ന പൈലറ്റാണ് അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. അപകടസമയത്ത് ഈ വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം, അപകടത്തിൽപ്പെട്ട ആദ്യ വിമാനം സമീപത്തുള്ള ‘പ്ലേറ്റോ സ്കൈ റാഞ്ച് എയർപോർട്ടിൽ’ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഈ വിമാനത്തിലെ പൈലറ്റ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനങ്ങൾ കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Small planes collide in mid-air over New York; one pilot killed in tragic crash.

More Stories from this section

family-dental
witywide