ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ കപ്പൽ വേട്ട തുടരുന്നു; ഗുജറാത്തിലേക്കുള്ള കപ്പലിന് നേരെയും വെടിവയ്പ്പ്, സംഘർഷം കടുക്കുന്നു

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാൻ. ബുധനാഴ്ച രണ്ട് വിദേശ കപ്പലുകൾ പിടിച്ചെടുത്ത ഇറാൻ സൈന്യം, മൂന്ന് കപ്പലുകൾക്ക് നേരെ വെടിവയ്ക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാനുനേരെയുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിന് തൊട്ടുപിന്നാലെയാണ് മേഖലയെ ആശങ്കയിലാഴ്ത്തി ഇറാൻ്റെ നടപടി.

വെടിയേറ്റ മൂന്ന് കപ്പലുകളിൽ ഒന്ന് ഇന്ത്യയിലെ ഗുജറാത്തിലേക്ക് വരികയായിരുന്നു എന്നാണ് പ്രാഥമിക ഷിപ്പിംഗ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. സമുദ്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് രണ്ട് കപ്പലുകൾ കസ്റ്റഡിയിലെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയത്. നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്.

അതിനിടെ, അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കയുടെ നടപടി വെടിനിർത്തൽ കരാറിൻ്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. കടലിടുക്കിലെ സുരക്ഷയ്ക്കും ക്രമത്തിനും തടസ്സം നിൽക്കുന്ന ഏത് നീക്കവും തങ്ങളുടെ ‘റെഡ് ലൈൻ’ ലംഘിക്കുന്നതിന് തുല്യമാണെന്നും അത് വെച്ചുപൊറുപ്പിക്കില്ലെന്നും റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ അറസ്റ്റിലായ എട്ട് സ്ത്രീകളുടെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കം ഇറാൻ നിർത്തിവെച്ചതായി ട്രംപ് അറിയിച്ചു. സമാധാന ചർച്ചകളുടെ മുന്നോടിയായി ഇവരെ മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ നിന്ന് അമേരിക്ക പിന്മാറിയത്. എങ്കിലും കപ്പലുകൾ പിടിച്ചെടുത്ത നടപടി മേഖലയിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്.

Iranian ship-hunting continues in the Strait of Hormuz; Gujarat-bound ship also fired upon, tension escalates

More Stories from this section

family-dental
witywide