
ടെൽ അവീവ്: ദക്ഷിണ ലെബനനിലെ ഒരു പള്ളിയിൽ ഇസ്രായേൽ സൈനികൻ യേശുക്രിസ്തുവിൻ്റെ പ്രതിമ അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രം തങ്ങളുടെ സൈനികൻ്റേത് തന്നെയാണെന്ന് തിങ്കളാഴ്ച സൈന്യം ഔദ്യോഗികമായി സമ്മതിച്ചു.
കുരിശിൽ നിന്ന് വീണുകിടക്കുന്ന രൂപത്തിൻ്റെ തലഭാഗം ഒരു സൈനികൻ വലിയ ചുറ്റിക ഉപയോഗിച്ച് തകർക്കുന്നതാണ് ചിത്രത്തിലുള്ളത്. ലെബനനിലെ ഒരു ക്രൈസ്തവ ദേവാലയത്തിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധമേഖലയിലെ മതചിഹ്നങ്ങളെ അപമാനിക്കുന്ന സൈനികൻ്റെ നടപടി വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സംഭവം സൈന്യത്തിൻ്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കുറ്റക്കാരനായ സൈനികനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു. ലബനനിലെ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനിടെ സിവിലിയൻ സങ്കേതങ്ങളിലും ആരാധനാലയങ്ങളിലും സൈന്യം കയറുന്നതിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
Israeli soldier destroys statue of Jesus Christ; Image confirmed to be real, setback for Israel during war















