
ജനീവ: ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പത്തുവയസ്സുകാരിയായ മകൾ ജിനേവ്ര ജിയാംബ്രൂണോ. ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്കിടയിൽ ക്യാമറക്കണ്ണുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ജിനേവ്ര നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉയർന്ന തലത്തിലുള്ള നയതന്ത്ര ചർച്ചകൾ നടക്കേണ്ട വേദിയിലായിരുന്നു ലോകനേതാക്കളുടെ സാന്നിധ്യത്തെപ്പോലും മറികടന്ന് ഈ പത്തുവയസ്സുകാരി വാർത്തകളിൽ നിറഞ്ഞത്. അമ്മയോടൊപ്പം ഉച്ചകോടിക്കെത്തിയ ജിനേവ്രയ്ക്ക് ചുറ്റുമുണ്ടായിരുന്ന വൻ മാധ്യമപ്പടയെയും ക്യാമറകളെയും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചടങ്ങിലുടനീളം അമ്മയുടെ കൈകളിൽ മുറുകെപ്പിടിച്ചാണ് ഈ കൊച്ചുമിടുക്കി നടന്നത്. ഫോട്ടോഗ്രാഫർമാരും ടെലിവിഷൻ ക്യാമറകളും തങ്ങളെ പിന്തുടരുന്നത് കണ്ടപ്പോൾ ജിനേവ്ര അസ്വസ്ഥത പ്രകടിപ്പിച്ചു. ക്യാമറകളിലേക്ക് നേരിട്ട് നോക്കാതിരിക്കാൻ ശ്രദ്ധിച്ച കുട്ടി, പലപ്പോഴും പ്രധാനമന്ത്രി മെലോണിയുടെ പിന്നിൽ ഒളിച്ചാണ് ക്യാമറ വെളിച്ചത്തിൽ നിന്ന് സ്വയം രക്ഷിക്കാൻ ശ്രമിച്ചത്.
Giorgia Meloni's daughter steals the spotlight by avoiding it
— RT (@RT_com) June 17, 2026
Italy's PM's shy sidekick goes viral for hiding behind her mom as they arrive at the G7 summit in Geneva pic.twitter.com/n8gmg93Cfi
ഔദ്യോഗിക വ്യക്തികളെ അഭിവാദ്യം ചെയ്യുന്ന സമയത്തും അമ്മയെ ഒരു മറയാക്കി മാറ്റാനായിരുന്നു ജിനേവ്രയുടെ ശ്രമം. ഈ നിഷ്കളങ്കമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ലോകനേതാക്കളുടെ മക്കൾ പൊതുവെ മാധ്യമശ്രദ്ധ ആസ്വദിക്കാറുണ്ടെങ്കിലും, ജിനേവ്രയുടെ ഈ സ്വാഭാവിക പ്രതികരണം തികച്ചും വ്യത്യസ്തമാണെന്ന് ആണെന്നാണ് ആളുകൾ പറയുന്നത്. ഏതൊരു പത്തുവയസ്സുകാരിയും ഇത്രയധികം ക്യാമറകൾക്ക് മുന്നിൽ പെട്ടാൽ ഇങ്ങനെയേ പ്രതികരിക്കൂ എന്ന് പലരും കുറിച്ചു.
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുക്കുന്ന ജി7 ഉച്ചകോടി ജൂൺ 15 മുതൽ 17 വരെ ഫ്രാൻസിലെ ഏവിയൻ-ലെ-ബെയിൻസിലാണ് നടന്നത്. ആഗോള സാമ്പത്തിക-സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യുന്ന വേദിയിലാണ് മെലോണിയുടെ മകളുടെ ഈ ക്യൂട്ട് വീഡിയോ ജനശ്രദ്ധ നേടിയത്.
Italian Prime Minister’s daughter tries to hide from cameras; Social media turns attention to curious sight at G7 summit














