‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’; സിദ്ദിഖിന്റെ വാർത്താസമ്മേളനത്തിൽ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ, ശ്രീറാം വെങ്കിട്ടരാമൻ പുറത്തുപോയി

നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ശക്തമായ നിലപാടെടുത്തു.

‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’ എന്നാവശ്യപ്പെട്ട് വാർത്താസമ്മേളന ഹാളിൽ പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്നും പുറത്തിറങ്ങിപ്പോകാൻ നിർബന്ധിതനായി. വിഷയത്തിൽ മാധ്യമപ്രവർത്തകർ ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ നിന്നും കൃഷിവകുപ്പ് ഡയറക്ടർക്ക് പിന്തിരിയേണ്ടി വന്നത്.

Journalists Protest During Minister T Siddique’s Press Meet; Sriram Venkitaraman Steps Out

More Stories from this section

family-dental
witywide