സംസ്ഥാനത്ത് ഒരു സീറ്റ് പോലും കേരള കോൺഗ്രസ് എം വിജയിക്കാനാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് ട്രെൻഡ് ആണ് ഉണ്ടായതെന്നും ജനവിധി മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വരണമെന്ന് പത്ത് വർഷത്തിന് ശേഷം ജനങ്ങൾ ആഗ്രഹിച്ചു. അതിൻ്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർട്ടി മത്സരിച്ച 12 സീറ്റിലും പാരജയപ്പെട്ടു. ഇതിൻ്റെ കാരണങ്ങൾ പാർടിയ്ക്ക് അകത്ത് ഗൗരവമായി ചർച്ച ചെയ്യും. എൽഡിഎഫിലും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ നല്ല പ്രവർത്തനം കാഴ്ച വെച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
kerala Assembly election 2026; Jose K. Mani says party will seriously examine election setback












