മുഖ്യമന്ത്രി പ്രഖ്യാപനം മണിക്കൂറുകൾക്കകം ; ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: കേരളത്തിലെ പുതിയ കോൺഗ്രസ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട അടച്ചിട്ട മുറിയിലെ ചർച്ചകൾ നടന്നത്.

തിരുവനന്തപുരത്ത് നിയമസഭാ കക്ഷി യോഗം ചേരാനിരിക്കെയാണ് ഹൈക്കമാൻഡിൻ്റെ അന്തിമ തീരുമാനം രൂപീകരിക്കുന്നതിനായി ഇരുവരും ഒത്തുകൂടിയത്. എഐസിസി പ്രതിനിധി ദീപ ദാസ് മുൻഷിക്ക് കോൺഗ്രസ് നേതൃത്വത്തിൻ്റെ അന്തിമ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ നൽകുമെന്നും തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വെച്ച് ഈ തീരുമാനം എംഎൽഎമാരെ അറിയിക്കുമെന്നും വിവരമുണ്ട്. ചാർട്ടേഡ് വിമാനത്തിൽ കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും. വിമാനം 4 മണിക്കാണ് തിരുവനന്തപുരത്ത് എത്തുന്നത്. വിമാനം ലാൻഡ് ചെയ്യാൻ എയർപോർട്ട് അധികൃതരോട് അനുവാദം ചോദിച്ചു. ഇതോടെ നിയമസഭാ കക്ഷി യോഗം നീളുമെന്ന് ഉറപ്പായി. മാത്രമല്ല. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പാർലമെൻ്ററി പാർട്ടി യോഗം വൈകുമെന്നും വിവരമുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിച്ചത്. രാഹുൽ ഗാന്ധിയുടെ പ്രഥമ പരിഗണന കെ.സി. വേണുഗോപാലിനാണെന്ന് സൂചനകളുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ വേണുഗോപാലിനുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആരെയും പിണക്കാതെയുള്ള ഒരു സമവായ ഫോർമുലയാണ് ഹൈക്കമാൻഡ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം

Kerala CM Selection within hours; K.C. Venugopal holds crucial meeting with Rahul Gandhi in Delhi

More Stories from this section

family-dental
witywide