കണക്കുകൂട്ടൽ പാളി, തീവ്രമഴ തുടരും, നാളെ മഞ്ഞ അലർട്ടല്ല, 12 ജില്ലകളിൽ ഓറഞ്ച് ആക്കി ഉയർത്തി; അതിവ ജാഗ്രത തുടരണം

സംസ്ഥാനത്ത് തീവ്രമഴ സാധ്യത തുടരുന്നതിനാൽ അടിയന്തര ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം. ഓഗസ്റ്റ് 2 ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്ന കണക്കുകൂട്ടലുകൾ മാറ്റി പ്രവചനം പുതുക്കിയിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 2-ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഞ്ഞ അലർട്ട് നിലവിൽ ഓറഞ്ച് അലർട്ട് ആയി ഉയർത്തി. നാളെ കൂടുതൽ പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് പുതുക്കിയത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 12 ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇതിനൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും പ്രതീക്ഷിക്കുന്നതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും ജലനിരപ്പ് ഉയരുന്നതും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശിക ഭരണകൂടങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളും രക്ഷാസേനകളും സജ്ജമാണ്.

Kerala Rain Update: Yellow Alert Upgraded to Orange for 12 Districts Tomorrow

Also Read

More Stories from this section

family-dental
witywide