ട്രംപ് എത്തുന്നതിന് തൊട്ടുമുമ്പ് ന്യൂയോർക്കിൽ കത്തിയാക്രമണം; പെൻ സ്റ്റേഷനിൽ അഞ്ച് പേർക്ക് പരിക്ക്, പ്രദേശം കനത്ത സുരക്ഷയിൽ

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും തിരക്കേറിയ ട്രാൻസിറ്റ് ഹബ്ബുകളിലൊന്നായ ന്യൂയോർക്കിലെ പെൻ സ്റ്റേഷനിൽ യാത്രാക്കാർക്ക് നേരെ കത്തിയാക്രമണം. ആക്രമണത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഭവനരഹിതനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം ഏഴ് മണിയോടെയാണ് സംഭവം. സ്റ്റേഷനിലെ വെസ്റ്റ് 32-ാം സ്ട്രീറ്റ്, സെവൻത് അവന്യൂ പ്രവേശന കവാടത്തിന് സമീപം വെച്ചാണ് പ്രതി യാത്രക്കാരെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ ബെല്ലെവ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരുക്ക് ജീവന് ഭീഷണിയല്ലെന്ന് അധികൃതർ അറിയിച്ചു.

ആക്രമണം നടന്നയുടൻ തന്നെ റെയിൽവേ സുരക്ഷാ ചുമതലയുള്ള ആംട്രാക്ക് പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ഇയാൾ സ്റ്റേഷനിൽ സ്ഥിരമായി എത്തുന്ന ഭവനരഹിതനാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.

പെൻ സ്റ്റേഷന് തൊട്ടുമുകളിലുള്ള മാഡിസൺ സ്ക്വയർ ഗാർഡനിൽ എൻബിഎ ഫൈനൽസ് മത്സരം നടക്കാനിരിക്കെയാണ് ഈ സംഭവം. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖർ മത്സരം കാണാൻ എത്താനിരുന്നതിനാൽ പ്രദേശത്ത് നേരത്തെ തന്നെ യുഎസ് സീക്രട്ട് സർവീസും ന്യൂയോർക്ക് പൊലീസും സുരക്ഷ ശക്തമാക്കിയിരുന്നു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Knife attack in New York just before Trump’s arrival; Five injured at Penn Station, area under heavy security

More Stories from this section

family-dental
witywide