ഇറാനെതിരെ യു.എസ് സൈനിക നടപടി കടുക്കുന്നു ; തുടർച്ചയായ 13-ാം രാത്രിയും ബോംബ് വർഷം

വാഷിംഗ്ടൺ: ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎസ് നടത്തിവരുന്ന വ്യോമാക്രമണം ശക്തമായി തുടരുന്നു. തുടർച്ചയായ പതിമൂന്നാം രാത്രിയിലും ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ യു.എസ്. ആക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു.

മേഖലയിലെ സുരക്ഷാ ഭീഷണികൾ നേരിടുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് യു.എസ്. വ്യക്തമാക്കി. അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക, ഇറാനെ തങ്ങളുടെ നടപടികൾക്ക് ഉത്തരവാദികളാക്കുക, ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ (IRGC) നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കുക എന്നിവയാണ് ഈ തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സെൻട്രം പ്രസ്താവനയിൽ അറിയിച്ചു.

മേഖലയിൽ യു.എസും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ നീക്കത്തെ വിലയിരുത്തുന്നത്.

US steps up military action against Iran; Bomba year for 13th consecutive night

More Stories from this section

family-dental
witywide