മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുത്തു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സംഘടിപ്പിച്ച വോട്ടിങ്ങിലൂടെയാണ് പുതിയ മെത്രാപ്പോലീത്തമാരുടെ തെരഞ്ഞെടുപ്പ് നടന്നത്.
ഫാ. എൽദോസ് എ.എ, ഫാ. സാംജി റ്റി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോൾ റമ്പാൻ എന്നിവരെയാണ് പുതിയ മെത്രാപ്പോലീത്തമാരായി അസോസിയേഷൻ തെരഞ്ഞെടുത്തത്. സഭാ മാനേജിങ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറുപേരുടെ പട്ടികയിൽ നിന്നാണ് ഈ നാലുപേരെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുക്കപ്പെട്ട പുതിയ മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണം എന്നായിരിക്കണമെന്ന് എപ്പിസ്കോപ്പൽ സുന്നഹദോസ് യോഗം ചേർന്ന് തീരുമാനമെടുക്കും.
Malankara Orthodox Church Elects Four New Metropolitans Through Voting
Tags:












