
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബിജെപിക്കെതിരെയും കടുത്ത ആരോപണങ്ങളുമായി മമത ബാനർജി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മുകളിൽ 90 ശതമാനം ചാർജ് ബാക്കിയുണ്ടെന്നും ഇതിൽ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും മമത കൊൽക്കത്തയിൽ പറഞ്ഞു. കൗണ്ടിംഗ് സെന്ററിൽ വച്ച് ബിജെപി ഗുണ്ടകൾ തന്ന ശാരീരികമായി ഉപദ്രവിച്ചുവെന്നും ആ സമയത്ത് സിസിടിവി ഓഫ് ചെയ്തിരുന്നുവെന്നും മമത വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കില്ലെന്നും താൻ രാജിവയ്ക്കില്ലെന്നും മമത ബാനർജി വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിന്റേതാണ് യഥാർത്ഥ വിജയം. നിലവിൽ താൻ സ്വതന്ത്രയാണെന്നും ശമ്പളമോ പെൻഷനോ വാങ്ങുന്നില്ലെന്നും പറഞ്ഞ മമത, അധികാരമില്ലെങ്കിലും കേന്ദ്രസർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ സഖ്യത്തിന്റെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും പ്രതിപക്ഷം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ ഉടൻ ബംഗാളിലെത്തും. നാളെ അഖിലേഷ് യാദവ് എത്തുമെന്നും തുടർന്ന് മറ്റ് നേതാക്കളും എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ടിഎംസി ഓഫീസ് അടിച്ചുതകർക്കുകയും നേതാക്കളെ ആക്രമിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മമത അറിയിച്ചു. ഗവർണറെ കാണാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ അവർ, ഇത് ധാർമ്മികമായി ടിഎംസിയുടെ വിജയമാണെന്ന് ആവർത്തിച്ചു.
Mamata Banerjee Rejects Election Results, Alleges EVM Tampering












