മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം അരങ്ങേറി. കോൺഗ്രസ്, സിജെപി, ഐസ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാൽ, ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി പ്രദേശം പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണ്ണമായി ബ്ലോക്ക് ചെയ്തു. പോലീസ് തടഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും പോലീസും തമ്മിൽ ശക്തമായ ഉന്തും തള്ളുമുണ്ടാവുകയും സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് ഒരുവിഭാഗം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രത്യേക പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിന്റെ മുഖംമൂടി ധരിച്ചയാളെ അറസ്റ്റ് ചെയ്തുകൊണ്ട് പ്രതീകാത്മക രീതിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
Mass Protest in Delhi Demanding Resignation of Gyanesh Kumar; Clashes with Police













